കൊയിലാണ്ടി: ചിങ്ങപുരം മേപ്പുറത്ത്കണ്ടി പി.ടി ഗോവിന്ദൻകുട്ടി നായർ (85) നിര്യാതനായി. മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്, ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതീ ക്ഷേത്ര സേവാ സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: നാരായണൻ (മേലൂർ), സുകുമാരൻ (മുംബൈ), വത്സൻ, വിജയൻ, ജയൻ. മരുമക്കൾ: മല്ലിക (മേലൂർ), ഷീജ (പൂക്കാട്), ബീജ (കരുവഞ്ചേരി), ജോഷി (മേമുണ്ട), ദേവകി (മുചുകുന്ന്). ശവസംസ്‌കാരം ഇന്ന് കാലത്ത് 8 മണി വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച കാലത്ത് 8.30 ന്.