സുൽത്താൻ ബത്തേരി: പുതുതലമുറ പ്രായമായ അമ്മമാരെ തെരുവിലേക്ക് വലിച്ചെറിയുകയോ അല്ലെങ്കിൽ കൊല്ലുകയോ ആണ് ചെയ്യുന്നതെന്ന് സാറാജോസഫിന്റെ പാപക്കറ എന്ന പുസ്തകത്തെ ആസ്പദമാക്കി നന്ദനഷാജു ഏകാഭിനയത്തിലൂടെ അവതരിപ്പിച്ച് ഇന്റർസോൺ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി. പാലക്കാട് മേഴ്‌സി കോളേജിലെ ഒന്നാം വർഷ ബയോ ടെക് വിദ്യാർത്ഥിയാണ് നന്ദന. മൽസരത്തിൽ പങ്കെടുത്ത ഒമ്പത് പേരിൽ മൂന്ന് പേർ മാത്രമായിരുന്നു പെൺകുട്ടികൾ. ദുരഭിമാന കൊല, സ്ത്രീശാക്തികരണം, വിശപ്പിന്റെ വിളിയും മധുവിന്റെ കൊലപാകവും തുടങ്ങി ആനുകാലിക സംഭവങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ഏകാഭിനയവേദി.
നാട്യശാസ്ത്രംപരമ്പരാഗത രീതിയിൽ തന്നെ
സുൽത്താൻ ബത്തേരി: നാട്യ ശാസ്ത്രം ഇന്നും പരമ്പരാഗത രീതിയെ മുറുകെ പിടിക്കുന്നുവെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇന്റർ സോൺ കലോൽസവത്തിന്റെ നടന വേദി. ഭരതനാട്യത്തിലാണ് പരമ്പരാഗതരീതിയെ കൈവിടാൻ പലരും മടികാട്ടിയത്.
ശിവനും മുരുകനും കൃഷ്ണനുമാണ് ഭരതനാട്യത്തിൽ നർത്തകിമാർ ആടിയത്. നാട്യ ശാസ്ത്രത്തിൽ പുത്തൻ പരീക്ഷണങ്ങൾക്ക് വേദിയായികൊണ്ടിരിക്കെയാണ് ഇന്റർ യൂണിവേഴ്‌സിറ്റിയിൽ ഒരു പരീക്ഷണവും ഇല്ലാതെ നാട്യവേദി കടന്നുപോയത്.
വേടരൂപത്തിൽ വനത്തിലെത്തിയ മുരുകൻ വള്ളിയും തമ്മിലുള്ള കൂടിക്കാഴ്ച നൃത്ത ചുവടുകളിലൂടെ ആവഹിച്ചാണ് കോഴിക്കോട് പ്രോവിഡൻസ് കോളേജിലെ ആർ.ശ്രീലക്ഷ്മി ഭരതനാട്യത്തിൽ പാലക്കാട് വിക്‌ടോറിയ കോളേജിലെ രൻജിത സി.ഗോപാലനോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടത്. രൻജിത കൃഷ്ണ സ്തുതിയിലൂടെ കൃഷ്ണനെ കാത്തിരിക്കുന്ന ഗോപികയെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഇന്റർ സോൺ കലോൽസവത്തിലെ കലാതിലകമാണ് രൻജിത. അപ്പിലിലൂടെ മൽസരത്തിനെത്തിയ യൂണിവേഴ്‌സിറ്റി കാമ്പസിലെ ശ്രീലക്ഷ്മിക്കാണ് രണ്ടാം സ്ഥാനം.
ദേവഗിരി മുന്നിൽ
സുൽത്താൻ ബത്തേരി : കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ സോൺ കലോൽസവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ 46 ഇനങ്ങൾ പൂർത്തീകരിച്ചപ്പോൾ കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദോവഗിരി 44 പോയിന്റുമായി മുന്നിട്ട് നിൽക്കുന്നു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോട് ഫറൂഖ്
കോളേജാണ് രണ്ടാം സ്ഥാനത്ത് 41 പോയന്റ്. പാലക്കാട് വിക്‌ടോറിയ കോളേജ് 37 പോയന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.