മുക്കം: കാരശേരി പഞ്ചായത്താഫീസ് പരിസരത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളേജ് തോട്ടക്കാടിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടി എടുത്തില്ലെങ്കിൽ എംഎസ്എഫും യൂത്ത് ലീഗും നടത്തുന്ന സമരം മുസ്ലിം ലീഗ് ഏറ്റെടുത്ത് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയമുഹമ്മദ് പറഞ്ഞു. പുതിയ കെട്ടിടം നിർമ്മിച്ചിടത്ത് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച 'ശ്രദ്ധ സമരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിട നിർമ്മാണം പൂർത്തിയായി മൂന്നു വർഷം കഴിഞ്ഞിട്ടും കോളേജ് മാറ്റുന്ന കാര്യത്തിൽ നിസംഗത തുടരുന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സുനീർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.കാസിം , പി.ജി.മുഹമ്മദ് ,സലാം തേക്കുംകുറ്റി ,എം.ടി. സൈദ് ഫസൽ ,വി .പി .എ ജലീൽ ,റാഫി മുണ്ടുപാറ ,നിസാം കാരശ്ശേരി ,നാസർ തേക്കും തോട്ടം,ഫസൽ കൊടിയത്തൂർ ,ഇ.കെ.ഷിയാസ്, റഊഫ് കൊളക്കാടൻ, കെ.വി.നവാസ്, നസീർ തടപറമ്പ് , പി.പി.ഷിഹാബ്,എ.പി.നിഷാൽ എന്നിവരും സംസാരിച്ചു .