വടകര: ടിപി ചന്ദ്രശേഖൻ ഏഴാം രക്തസാക്ഷിത്വ വാർഷികാചരണം ഇന്ന് ഓർക്കാട്ടേരിയിൽ . ഇതിന്റെ മുന്നോടിയായി ടി പി വെട്ടേറ്റു വീണ വള്ളിക്കാട് സ്തൂപത്തിൽ നിന്നും കൊളുത്തി വാങ്ങിയ ദീപശിഖ ഒഞ്ചിയം നെല്ലാ ചേരിയിലെ തൈ വച്ച പറമ്പിലെ ടി പി സ്മൃതികുടീരത്തിൽ ജ്വലിപ്പിച്ചു. നൂറ് കണക്കിന് അത്ലറ്റുകളുടെ യും വാദ്യസംഘത്താന്റെയും അകമ്പടിയോടെ പ്രയാണമായാണ് സ്മൃതികുടീരത്തിൽ എത്തിയത്. ഇന്ന് ഓർക്കാട്ടേരി ചന്ത മൈതാനിയിൽ പൊതുസമ്മേളനം നടക്കും.വെള്ളികുളങ്ങര കേന്ദ്രീകിച്ച് ഓർക്കാട്ടേരിയിലേക്ക് പ്രകടനവും സംഘടിപ്പിക്കുന്നു. സമ്മേളനത്തിൽ ആർ എം പി ഐ അഖിലേന്ത്യാ ചെയർമാൻ ഗംഗാധരൻ തമിൾ നാട്, ടി എൽ സന്തോഷ്, ഉമേഷ് ബാബു, എൻ വേണു തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. ടി പി ദിനമായ മെയ് നാലിന്റെ പ്രചരണത്തിനായി വടകരയുടെ വിവിധ ഭാഗങ്ങളിൽ ഫ്ലാഷ് മോബ് അരങ്ങേറുകയുണ്ടായി.