കുന്ദമംഗലം: ഓരോ സംഘടനയ്ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ടെന്നും അത് തടയാൻ മറ്റുള്ളവർ ഇറങ്ങി പുറപ്പെടേണ്ടതില്ലെന്നും എം.ഇ.എസ്.സംസ്ഥാന പ്രസിഡന്റ് ഡോ. പി. എ.ഫസൽ ഗഫൂർ പറഞ്ഞു. ചാത്തമംഗലം എം.ഇ.എസ്.കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് ഓഡിറ്റോറിയവും ക്ളാസ് മുറികളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ വന്ന മാറ്റം ഉൾകൊള്ളാൻ സമുദായം തയ്യാറാവണം. ആൺകുട്ടിയും പെൺകുട്ടിയും കാണാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ അഗ്രഹിക്കുന്നവർക്ക് അവരുടെ സ്ഥാപനങ്ങളിൽ അങ്ങനെ ചെയ്യാം.എം.ഇ.എസ്സ്.ന്റെ സ്ഥാപനത്തിൽ അത് നടപ്പില്ല. ഈ സംഘടനയുടെ ലക്ഷ്യം തന്നെ സ്ത്രീ ശാക്തീകരണമാണ്.
സ്ത്രീകൾ പൊതു ഇടങ്ങളിൽ വരണം. എം.ഇ.എസ്സിൽ 50 കൊല്ലം മുമ്പ് തന്നെ സ്ത്രീകൾ മുൻനിരയിൽ വന്നിട്ടുണ്ട്. ഇപ്പോൾ ഏതെങ്കിലും ഒരു കൂട്ടം ആളുകൾ വന്നിട്ട് അത് വേണ്ട എന്ന് പറഞ്ഞാൽ സമ്മതിച്ച് കൊടുക്കാൻ പറ്റില്ല.
കോളേജ് സെമിനാർ ഹാൾ എം.ഇ.എസ്. ട്രഷറർ പ്രൊഫ:കടവനാട് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കോളേജ്
മാനേജ്മെന്റ് കമ്മറ്റി വൈസ് ചെയർമാൻ വി.മാമുക്കോയ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു.സി.ടി.സക്കീർ ഹുസ്സൈൻ ,
പി.കെ.അബ്ദുൽ ലത്തീഫ്, പി.എച്ച്.മുഹമ്മദ്, വി.പി.അബ്ദുറഹ്മാൻ, എ.ടി.എം.അഷ്റഫ്,കെ.വി.സലിം ,പ്രൊഫ.എ.എം.പി.ഹംസ, ടി.കെ.സി.മുഹമ്മദ്, കെ.ഹാഷിം, നവാസ് കോയിശ്ശേരി, ഗുലാം ഹുസ്സൈൻ, ജിനോ കുര്യൻ, മുഹമ്മദ് അഫ്സൽ, എം.കെ. ജാസിൽ എന്നിവർ പ്രസംഗിച്ചു. മാനേജ്മെന്റ് കമ്മറ്റി ട്രഷറർ എൻ.കെ.അബൂബക്കർ സ്വാഗതവും, വൈസ് പ്രിൻസിപ്പൽ പ്രൊഫ: ഇ.അബ്ദുൽ റസാക്ക് നന്ദിയും പറഞ്ഞു.