കോഴിക്കോട്: ഖാസി നാലകത്ത് മുഹമ്മദ്‌കോയ ഫൌണ്ടേഷൻ 10ാം വാർഷികവും അവാർഡ് ദാനവും സംഘടിപ്പിച്ചു. ഹോട്ടൽ പാരാമൗണ്ട് ടവറിൽ മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡ് ജേതാക്കളായ സ്വാമി സന്ദീപാനന്ദഗിരി, പി. കെ. അബ്ദുക്കോയ (പ്രവാസി വ്യവസായി ) എന്നിവർക്ക് മംഗള പത്രവും ക്യാഷ് അവാർഡും നൽകി. എം.പി. അബ്ദുസമദ് സമദാനി ഖാസി അനുസ്മരണ പ്രഭാഷണം നടത്തി. ഇരുപത്തിയഞ്ച് നിർധന കുടുംബങ്ങൾക് തയ്യൽ മെഷീൻ കോഴിക്കോട് മുഖ്യഖാസിയായ ഖാസി കെ. വി. ഇമ്പിച്ചമ്മദ്ഹാജി നൽകി. പി.കെ. രാജവർമ്മ, ഡോ. പി.എ. ഫസൽ ഗഫൂർ, സി.പി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഖാസി നാലകത്ത് ഫൌണ്ടേഷൻ ചെയർമാൻ ഇ.വി. ഉസ്മാൻകോയ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ സ്വാഗതം പറഞ്ഞു.