സുൽത്താൻ ബത്തേരി:കഥകളി സംഗീത മത്സരത്തിന്റെ ഫലത്തിൽ ഇരട്ടി മധുരം നുണയുന്നത് പാലനാട് ദിവാകരനും മകൾ ദീപ പാലനാടുമാണ്. പെൺ കഥകളി സംഗീതത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത് ഈ അച്ഛന്റെയും മോളുടെയും ശിഷ്യരാണ്. ഒന്നാം സ്ഥാനം ശ്രീ കേരള വർമ്മ കോളേജിലെ എൻ. ഡി സ്‌നേഹയും കോഴിക്കോട് ഭവൻസ് കോളേജിലെ മഞ്ജരിയും പങ്കിട്ടു. സ്‌നേഹ സ്‌കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി മൂന്നു വർഷം കഥകളി സംഗീതത്തിലെയും ശാസ്ത്രീയ സംഗീതത്തിലെയും ജേതാവായിരുന്നു. മൂന്നു വർഷം തുടർച്ചയായി ഡി. സോൺ കലോത്സവത്തിൽ കഥകളി സംഗീതത്തിലെ ജേതാവ് കൂടിയാണ് സ്‌നേഹ. ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം നവനീതയ്ക്കാണ്.