വടകര : അഴിയൂർ ഗ്രാമ പഞ്ചായത്തിൽ റംസാൻ മാസത്തിലെ നോമ്പുതുറ ഹരിത ചട്ടം പാലിച്ച് നടത്തുവാൻ പഞ്ചായത്തിൽ വെച്ച് നടന്ന മഹല്ല് പള്ളി കമ്മറ്റി ഭാരാവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു. പൂർണ്ണമായും ഫളക്‌സ് ഒഴിവാക്കുവാനും, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ് എന്നിവ ഒഴിവാക്കുവാനും ഈ കാര്യത്തെ കുറിച്ച് പള്ളികളിൽ ബോധവത്കരണം നടത്തുവാനും ധാരണയായി. പള്ളികളിൽ ഹരിത ചട്ടം പാലിക്കുന്നു എന്ന ബോർഡും പ്രദർശിപ്പിക്കും. നോമ്പുകാലത്തെ ആരോഗ്യ ശീലങ്ങളെയും, പ്ലാസ്റ്റിക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങളെയും കുറിച്ച് വടകര ഫുഡ് സേ്ര്രഫി ഓഫീസർ.ഡോ. ജിതിൻ രാജ് ക്ലാസ് എടുത്തു. ഹരിത കർമ്മ സേനയുടെ സഹായം പള്ളി കമ്മറ്റികൾക്ക് ലഭ്യമാക്കുന്നതാണ്. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയാക്കൽ, മെംബർമാരായാ പി.പി.ശ്രീധരൻ, അലി മനോളി, ശ്രീജേഷ് കുമാർ, ഹരിത കർമ്മ സേന ലീഡർ എ ഷിനി, പ്രിയേഷ് മാളിയക്കൽ, പള്ളി കമ്മറ്റി ഭാരവാഹികളായ മൊയ്തു, പി.എം, ഷൗഖത്തലി ബാഖവി, സി.കെ.ഉസ്മാൻ, പി.കെ.കാസിം, ചെറിയ കോയ തങ്ങൾ, സുലൈമാൻ ആത്താണിക്കൽ, മൻസൂർ അഹ്‌സനി, എം.എൻ ഹുസൈൻ സഖാഫി, കെ.അഹമ്മദ് സംബന്ധിച്ചു.