വടകര:കുടിവെള്ള ക്ഷാമം രൂക്ഷമായ ഒഞ്ചിയം, അഴിയൂർ, ചോറോട്, ഏറാമല പ്രദേശങ്ങളിൽ ജല ലഭ്യതയ്ക്കും കൃഷി ആവശ്യത്തിനും പ്രയോജനപ്പെട്ടിരുന്ന അഴിയൂർ ബ്രാഞ്ച് കനാൽ ഉൾപ്പെടെ ജില്ലയിലെ എല്ലാ ബ്രാഞ്ച് കനാലുകളും അറ്റകുറ്റ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കി പ്രവർത്തന ക്ഷമമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ശാസ്ത്ര പഠനകേന്ദ്രം പ്രോജക്ട് ഡയറക്ടർ ഡോ. മനാഷ് ബാക്ഷി സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പാലേരി രമേശൻ അദ്ധ്യക്ഷം വഹിച്ചു. സമ്മേളന സുവനീർ വി.ടി.മുരളി രാജാറാം തൈപ്പള്ളിക്ക് നല്കി പ്രകാശനം ചെയ്തു. പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ , ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.രാജൻ,കെ .ടി.രാധാകൃഷ്ണൻ, അശോകൻ ഇളവനി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം ടി കെ ഷാജി സ്വാഗതവും ജില്ലാ സെക്രട്ടറി പി.കെ.സതീശ് നന്ദിയും പറഞ്ഞു. മുന്നൂറു പ്രതിനിധികൾ രണ്ട് ദിവ്ങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അശോകൻ ഇളവനി, പി.എം.വിനോദ് കുമാർ, കെ.ടി.കെ.ചാന്ദ്നി എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു.