കോഴിക്കോട്: വിശ്വാസികൾക്ക് ആത്മചൈതന്യം പകരുന്ന മാസമാണ് റംസാൻ എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഒരു മാസത്തെ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത് കേവലമായ അന്നപാനീയ നിരാസം മാത്രമല്ല; ശാരീരികവും മാനസികവുമായ വിശുദ്ധീകരണമാണ്. സ്രഷ്ടാവായ അല്ലാഹു കൽപ്പിച്ച വിധത്തിൽ പൂർണ്ണമായ വിശുദ്ധ ജീവിതം നയിക്കാൻ വിശ്വാസികൾ മുതിരണം. ചുറ്റുമുള്ള കഷ്ടപെടുന്നവരുടെ കണ്ണീരൊപ്പാൻ നമുക്കു സാധിക്കണം. ശ്രീലങ്കയിൽ ഭീകരാക്രമണം ദക്ഷിണേഷ്യയിൽ ഭീതി രൂപപ്പെടുത്തിയ കാലത്ത്, ഭീകരവാദികളിൽ നിന്ന് ഇസ്ലാമിനെയും എല്ലാ സമൂഹങ്ങളെയും സംരക്ഷിക്കാൻ വേണ്ടി വിശ്വാസികൾ ഈ മാസത്തിൽ പ്രാർത്ഥന നടത്തണം എന്നും കാന്തപുരം പറഞ്ഞു.