കോഴിക്കോട്: റെയിൽവേ ജീവനക്കാരനെ അക്രമിച്ച കേസിൽ രണ്ട് പേരെ കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ചെലവൂർ സ്വദേശി കെ. അക്ഷയ് (23), കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ രണ്ടാം ഗേറ്റിന് സമീപം വെച്ച് ഗേറ്റ് കീപ്പർ ശ്രീനിവാസനെയാണ് അക്രമിച്ചത്. കണ്ടാലറിയാവുന്ന മൂന്ന് പേർ ചേർന്ന് കല്ലെടുത്ത് തലയ്ക്ക് അടിച്ചെന്നും കൈകൊണ്ട് മർദ്ദിച്ചെന്നുമാണ് പരാതി. ഒരാൾ കൂടി പിടിയിലാകാനുണ്ട്. പിടിയിലായവരെ കോടതി റിമാന്റ് ചെയ്തു.