മാനന്തവാടി: കേരള കർണ്ണാടക അതിർത്തിക്കടുത്ത തോൽപ്പെട്ടിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.തോൽപ്പെട്ടി ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന ചന്ദ്രികയെയാണ് ഭർത്താവ് അശോകൻ കുത്തിക്കൊന്നത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.ഭാര്യയുമായി അകന്ന് കഴിയുന്ന അശോകൻ ഇന്നലെ വീട്ടിലെത്തി ചന്ദ്രികയുമായി വഴക്കിട്ടിരുന്നു. തുടർന്നാണ് കുത്തേറ്റത്. നെഞ്ചിനാണ് കുത്തേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാർ ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴി മദ്ധ്യെ ചന്ദ്രിക മരണപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അശോകനെ നാട്ടുകാർ രാത്രി തന്നെ ചെക്ക് പോസ്റ്റിന് സമീപം വച്ച് പിടികൂടി. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി.