obitury
കെ.വി ദേവകുമാർ

കോഴിക്കോട്: മലപ്പുറം ജില്ലാ യോഗാ അസോസിയേഷൻ പ്രസിഡൻറ് യോഗ ശിരോമണി കെ.വി ദേവകുമാർ (56) നിര്യാതനായി. മുൻ കോഴിക്കോട് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് മെമ്പർ, ജോ. സെക്രട്ടറി, കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പൻ കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസർ, യോഗാ ഡിപ്പാർട്ട്‌മെന്റിന്റെ കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപാണ് കോളേജിൽ നിന്നും റിട്ടയർ ആയത്. അച്ഛൻ: പരേതനായ റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ സുബേദാർ മീമ്പാട്ട് വിക്രമൻ നായർ. അമ്മ: പരേതയായ കിഴക്കേ വെള്ളാട്ട് സരോജിനി അമ്മ. ഭാര്യ: ബിന്ദു (നിലമ്പൂർ സ്‌കൂൾ അദ്ധ്യാപിക) മക്കൾ: സച്ചിത് ദേവ് (എം.ബി ബി. എസ് വിദ്യാർത്ഥി) സനിത് ദേവ് (പ്ലസ്ടു വിദ്യാർത്ഥി) ശവസംസ്‌കാരം ഇന്ന് 9 മണിക്ക് വിട്ടുവളപ്പിൽ.