അദ്ധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സർവകലാശാലാ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/കോളേജ് ശാസ്ത്ര-സാമൂഹിക ശാസ്ത്ര വിഭാഗം അദ്ധ്യാപകർക്ക് ഇ-കണ്ടന്റ് ഡെവലപ്‌മെൻറ് എന്ന വിഷയത്തിൽ 24-ന് തുടങ്ങുന്ന ഒരാഴ്ചത്തെ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 17. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്‌സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.
എം.ബി.എ ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്‌സണൽ ഇൻറർവ്യൂ
സർവകലാശാല നേരിട്ട് നടത്തുന്ന കൊമേഴ്‌സ് ആൻഡ് മാനേജ്‌മെൻറ് സ്റ്റഡീസ്, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ (തൃശൂർ), തൃശൂർ ജോൺ മത്തായി സെന്റർ, പാലക്കാട് കേന്ദ്രങ്ങളിലേക്കും, അഫിലിയേറ്റഡ് മാനേജ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (മെരിറ്റ് സീറ്റ്) എന്നിവിടങ്ങളിലേക്കും എം.ബി.എ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവരുടെ ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്‌സണൽ ഇൻറർവ്യൂ എന്നിവ സർവകലാശാലാ കാമ്പസിലെ കൊമേഴ്‌സ് പഠനവകുപ്പിൽ 14 മുതൽ 16 വരെയും, 21, 22 തീയതികളിലും നടക്കും. അപേക്ഷയുടെ ഓൺലൈൻ പ്രിന്റൗട്ട് ഡി.സി.എം.എസ് ഓഫീസിലേക്ക് അയയ്ക്കാത്തവർ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളും സഹിതം 22-ന് ഒരു മണിക്ക് ഹാജരാകണം. ഷെഡ്യൂൾ വെബ്‌സൈറ്റിലെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻ ലിങ്കിൽ.
അക്കൗണ്ടിംഗ് പുനഃപരീക്ഷ റദ്ദ് ചെയ്തു.
സർവകലാശാലയുടെ തൃശൂർ സെൻറ് തോമസ് കോളേജിലെ ആറാം സെമസ്റ്റർ ബി.വോക് എം.എൽ.ടി പ്രോജക്ട് ഇവാല്വേഷൻ, വൈവാ വോസി റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെൻറ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. വിദൂരവിദ്യാഭ്യാസ വിദ്യാർത്ഥികളുടെ പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 673 635 വിലാസത്തിൽ 22-നകം ലഭിക്കണം.
മൂന്നാം സെമസ്റ്റർ ബി.ടെക്/പാർട്ട്‌ടൈം ബി.ടെക് (2കെ സ്‌കീം) ഡിസംബർ 2015, നാലാം സെമസ്റ്റർ ബി.ടെക്/പാർട്ട്‌ടൈം ബി.ടെക്/ബി.ആർക് (2കെ സ്‌കീം) ജൂൺ 2015 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി/എം.എ പൊളിറ്റിക്കൽ സയൻസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ബി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ മലയാളം (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.