വടകര: മുട്ടുങ്ങൽ ബാലവാടി കരക്കുനിയിൽ താമസിക്കുന്ന താഴെ മൊട്ടേമ്മൽ ബാലകൃഷ്ണൻ (63) നിര്യാതനായി. ഓർക്കാട്ടേരിയിലെ ടൈലറായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: അമൽ, അരുണിമ. മരുമകൻ: ശിക്ഷാഖ് പഴങ്കാവ്. സഹോദരങ്ങൾ: നാണു, ശാരദ, നാണി, നാരായണി, കമല, സുരേന്ദ്രൻ. നിര്യാണത്തിൽ മുട്ടുങ്ങൽ ഹരിതം റസിഡൻസ് അസോസിയേഷനും ജാഗ്രത വടകരയും അനുശോചിച്ചു.