കോഴിക്കോട്: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയം അടക്കമുള്ള സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. 280 പേരാണ് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷയെഴുതിയത്. 203 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം 2-ൽ പരീക്ഷയെഴുതിയ 57 പേരും വിജയിച്ചു. 24 പേർക്ക് 90 ശതമാനത്തിന് മുകളിൽ ലഭിച്ചു.
സിൽവർ ഹിൽസ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 133 പേരും വിജയിച്ചു. 18 പേർക്ക് എ-വണും 72 പേർക്ക് 90 ശതമാനത്തിന് മുകളിലും ലഭിച്ചു. ചെത്തുകടവ് കെ.പി. ചോയി മെമ്മോറിയൽ ശ്രീ നാരായണ വിദ്യാലയം 100 ശതമാനം വിജയം നേടി. 19 ഡിസ്റ്റിംഗ്ഷനും ഒമ്പത് പേർ ഫസ്റ്റ് ക്ലാസ്സും നേടി. വെള്ളിപറമ്പ് സദ്ഭാവന വേൾഡ് സ്‌കൂളിൽ പരീക്ഷയെഴുതിയ 23 വിദ്യാർത്ഥികളും വിജയിച്ചു. രണ്ട് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ-വൺ ലഭിച്ചു. 12 പേർക്ക് 90 ശതമാനത്തിന് മുകളിൽ ലഭിച്ചു.
മാവിളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്‌കൂളിൽ പരീക്ഷയെഴുതിയ 76 വിദ്യാർത്ഥികളും പാസ്സായി നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 14 പേർക്ക് എല്ലാ വിഷയത്തിലും എ-വൺ ലഭിച്ചു. 27 പേർ 90 ശതമാനത്തിന് മുകളിൽ നേടി. ദേവഗിരി സി.എം.ഐ. പബ്ലിക്ക് സ്‌കൂളിൽ പരീക്ഷയെഴുതിയ 132 പേരും വിജയിച്ചു. 17 പേർക്ക് എ-വൺ ലഭിച്ചു. 78 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ദയാപുരം റസിഡൻഷ്യൽ സ്‌കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 140 പേരിൽ 61 പേർ 90 ശതമാനത്തിന് മുകളിലും 128 പേർ ഡിസ്റ്റിംഗ്ഷനും കരസ്ഥമാക്കി. കോഴിക്കോട് എം.ഇ.എസ്. സെൻട്രൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 84 പേരും വിജയിച്ചു. 15 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ-വൺ ലഭിച്ചു. 15 പേർക്ക് 90 ശതമാനത്തിന് മുകളിൽ ലഭിച്ചു.
ചേവായൂർ ഭാരതീയ വിദ്യാ ഭവൻ സ്‌കൂളിന് നൂറു ശതമാനം വിജയം. 190 പേരാണ് പരീക്ഷയെഴുതിയത്. 69 പേർക്ക് 90 ശതമാനം മാർക്കിന് കൂടുതലും 143 പേർക്ക് ഡിസിറ്റിംഗ്ഷനും ലഭിച്ചു. ശ്രീ ശ്രീ രവിശങ്കർ വിദ്യാ മന്ദിർ കോവൂരിൽ പരീക്ഷയെഴുതിയ 30 പേരും വിജയിച്ചു. 18 പേർക്ക് ഡിസ്റ്റിംഗ്ഷനും 10 പേർക്ക് ഫസ്റ്റ് ക്ലാസ്സ് ലഭിച്ചു. കുണ്ടുപറമ്പ് അൽ ഹമെന്റ് ഇംഗ്ലീഷ് സ്‌കൂളിൽ പരീക്ഷയെഴുതിയ 77 വിദ്യാർഥികൾ വിജയിച്ചു. ആറു പേർക്ക് എല്ലാ വിഷയത്തിലും എ-വൺ ലഭിച്ചു. 17 പേർക്ക് 90 ശതമാനത്തിന് മുകളിലും 35 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. പ്രസ്റ്റീജ് പബ്ലിക്ക് സ്‌കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ആകെ പരീക്ഷയെഴുതിയ 61 വിദ്യാർഥികളിൽ 14 പേർ 90 ശതമാനത്തിന് മുകളിലും 41 പേർ ഡിസ്റ്റിംഗ്ഷനും നേടി.
പെരുന്തിരുത്തി ഭാരതീയ വിദ്യാ ഭവനിൽ പരീക്ഷയെഴുതിയ 87 വിദ്യാർത്ഥികളും വിജയിച്ചു. 14 പേർക്ക് എല്ലാ വിഷയത്തിലും എ-വൺ ലഭിച്ചു. 38 ശതമാനം പേർക്ക് 90 ശതമാനത്തിന് മുകളിലും 77 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. എരവന്നൂർ ലിറ്റിൽ ഡാഫൊഡിൽസ് സ്‌കൂളിൽ പരീക്ഷയെഴുതിയ 60 പേരും വിജയിച്ചു. 15 പേർക്ക് എല്ലാ വിഷയത്തിലും എ-വണും 24 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. വേദ വ്യാസ മലാപറമ്പിൽ പരീക്ഷയെഴുതിയ 176 പേരും വിജയിച്ചു. 53 പേർക്ക് 90 ശതമാനത്തിന് മുകളിലും 112 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. അമൃത വിദ്യാലയം കോഴിക്കോടിൽ പരീക്ഷയെഴുതിയ 57 പേരിൽ 10 പേർക്ക് എല്ലാ വിഷയത്തിലും എ-വൺ നേടി. 25 പേര് ഡിസ്റ്റിംഗ്ഷനും കരസ്ഥമാക്കി.