സുൽത്താൻ ബത്തേരി: ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കാർഷിക പുരോഗമന സമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.മുമ്പെങ്ങും ഇല്ലാത്ത വിധം വന്യ മൃഗശല്ല്യം ജില്ലയിൽ ഏറുകയാണ്. വൈകീട്ട് 6 മണികഴിഞ്ഞാൽ വനത്തിന്റെ അടുത്ത് താമസിക്കുന്നവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

കർഷകർ നിരന്തരം വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാവുന്നു. വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നു. താൽകാലിക സഹായ സഹകരണങ്ങൾ നൽകാൻ പോലും വനംവകുപ്പ് തയ്യാറാകുന്നില്ല. റോപ്പ് ഫെൻസിംഗ്,റെയിൽ ഫെൻസിംഗ്, കൽമതിൽ എന്നിവയിൽ ഫലപ്രദമായത് ഉപയോഗിച്ച് വനാതിർത്തിയിൽ നിർമ്മാണം നടത്താൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തയ്യാറാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഡോ. പി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ചെയർമാൻ പി എം ജോയി, കണ്ണിവട്ടം കേശവൻ ചെട്ടി, വി പി വർക്കി, ഗഫൂർ വെണ്ണിയോട്, വി എം വർഗ്ഗീസ്,എൻ എം ജോസ്,വൽസ ചാക്കോ,ബെന്നി ചെറിയാൻ,ബിച്ചാരത്ത് കുഞ്ഞിരാമൻ, ടി കെ ഉമ്മർ, സി ഷൺമുഖൻ, ടി പി ശശി, സി പി അഷറഫ് തുടങ്ങിയവർ സംസാരിച്ചു.