shilpa
വൈത്തിരി ഉപജില്ലാ തല ശില്പശാലയുടെ ഉദ്ഘാടനം കല്പറ്റ ജി.എൽ.പി.സ്‌കൂൾ പ്രധാനാധ്യാപകൻ കെ . അശോക് കുമാർ നിർവഹിക്കുന്നു

കൽപ്പറ്റ: അദ്ധ്യാപക ശാക്തീകരണത്തിലൂടെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ അദ്ധ്യാപകർക്കുള്ള പരിശീലന ശില്പശാല ആരംഭിച്ചു.എല്ലാ വിഷയങ്ങളിലെയും അദ്ധ്യാപകർ ഒരുമിച്ചിരുന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന രീതിയിലാണ് ഈ വർഷത്തെ പരിശീലന ശില്പശാല. കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ ഈ ശില്പശാലയുടെ ഭാഗമായി ചർച്ച ചെയ്യും.
വൈത്തിരി ഉപജില്ലയിലെ പരിശീലനം കല്പറ്റ ജി.എൽ.പി സ്‌കൂളിൽവെച്ചാണ് നടക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ് അദ്ധ്യാപകർ പങ്കെടുക്കുന്നുണ്ട് . രണ്ടാം ഘട്ട പരിശീലനം മെയ് 13 മുതൽ ആർ.സി.എച്ച്.എസ് ചുണ്ടേലിൽ വെച്ച് നടക്കും.
വൈത്തിരി ഉപജില്ലാ തല ശില്പശാലയുടെ ഉദ്ഘാടനം കല്പറ്റ ജി.എൽ.പി.സ്‌കൂൾ പ്രധാനാദ്ധ്യാപകൻ കെ. അശോക് കുമാർ നിർവഹിച്ചു. എൻ.എ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ടി.വിനോദൻ സ്വാഗതവും കെ.സി ശകുന്തള നന്ദിയും പറഞ്ഞു. ഉമേഷ്, അരുൺ ആന്റണി റൊസാരിയോ, സുഷ, ബിജിത ,സുസ്മിത, ജോബിഷ്, ജിനി എന്നിവർ നേതൃത്വം നല്കി.