കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ 109-ാം പ്രതിഷ്ഠാദിനം ഇന്ന് പുലർച്ചെ 4 മണിക്ക് മഹാഗണപതി ഹവനത്തോട് കൂടി ആരംഭിക്കും. തുടർന്ന് പ്രഭാത പൂജ, പന്തീരടി പൂജ, നവകം, പഞ്ചഗവ്യം, മദ്ധ്യാഹ്ന പൂജ ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 6 മണിക്ക് ദീപാരാധന, സമൂഹാരാധന, ഭജന, 7.45 ന് അത്താഴ പൂജ എന്നിവ നടക്കും.