കൊയിലാണ്ടി: ടൗണിലെ പഴക്കമേറിയ കെട്ടിടങ്ങൾ ആളുകളുടെ ജീവന് ഭീഷണിയാകുന്നു. പല കെട്ടിടങ്ങളുടേയും മേൽക്കൂരയും ചുമരുകളും തകർന്ന നിലയിലാണ്. ചില പീടിക മുറികളിൽ കച്ചവടം നടത്തുന്നുമുണ്ട്. ചോരാതിരിക്കാൻ മേൽക്കൂരയിൽ ടാർപോളിൻ കെട്ടിയിട്ടാണ് കച്ചവടം.

താറുമാറായ വൈദ്യുതി സംവിധാനം പലപ്പോഴും തീ പിടിത്തത്തിനും കാരണമാവുന്നുണ്ട്. മുനിസിപ്പാലിറ്റിയും വൈദ്യുതി ബോർഡും ഇത്തരം കെട്ടിടങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കു മെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികൾ
ഒന്നും ഉണ്ടായില്ല.

റെയിൽവെ സ്റ്റേഷൻ റോഡിലും ദേശീയപാതയിലും ആണ് ഇത്തരം കെട്ടിടങ്ങൾ കൂടുതലും. ഉടമകളും വാടകക്കാരും തമ്മിലുള്ള കേസുകളും നിലവിലുണ്ട്.

വഴിയാത്രക്കാർക്ക് പോലും അപകട ഭീഷണി ഉയർത്തുന്നവയാണ് ഇത്തരം കെട്ടിടങ്ങൾ. മഴക്കാലം തുടങ്ങും മുമ്പ് കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതുണ്ട്.