theertha
സി.ജി. തീർത്ഥ

സുൽത്താൻ ബത്തേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി അന്തർദേശീയ ചെസ്സ് താരം സി.ജി. തീർത്ഥ നാടിന് അഭിമാനമായി. ഇന്റർനാഷണൽ റേറ്റഡ് താരമായ തീർത്ഥ സുൽത്താൻ ബത്തേരി അസംപ്‌ഷൻ ഹൈസ്‌കൂളിലാണ് പരീക്ഷയെഴുതിയത്. ചീരാൽ ചേലക്കാമ്പളിയിൽ ഗണേഷ്-നിഷ ദമ്പതികളുടെ മകളാണ്. തീർത്ഥയുടെ സഹോദരൻ
സി.ജി. വിഷ്ണു ഇതേ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയും അന്താരാഷ്ട്ര ചെസ്സ് താരവുമാണ്.

കഴിഞ്ഞ വർഷം എറണാകുളത്ത് നടന്ന സംസ്ഥാന ചെസ്സ്ചാമ്പ്യൻഷിപ്പിൽ വയനാടിനെ പ്രധിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയിരുന്നു. ഈ വർഷവും ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹത നേടിയിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാന, അന്തർ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം മെഡലുകളും ട്രോഫികളും മറ്റു സമ്മാനങ്ങളും നേടിയിട്ടുണ്ട്. തുടക്കക്കാരായ കുട്ടികൾക്ക് ചെസ്സ് പരിശീലനം നൽകുന്ന തീർത്ഥ നൂൽപ്പുഴ രാജീവ് ഗാന്ധി സ്‌കൂളിലെ കുട്ടികൾക്ക് സൗജന്യ ചെസ്സ് പരിശീലനം നൽകുന്നുണ്ട്.