കോഴിക്കോട്:ചൈനീസ് വിഭവങ്ങളുടെ മലബാർ രുചിയുമായി ചൈനീസ് ഫാക്ടറി.സിൽക്ക് സ്ട്രീറ്റിൽലെ ചൈനീസ് ഫാക്ടറിയിൽ വ്യത്യസ്ത വിഭവങ്ങളുടമായി നിങ്ങൾക്ക് നോമ്പ് തുറക്കാം.350 രൂപയും ജി.എസ്. ടിയും നൽകിയാൽ മുപ്പത് വിഭവങ്ങൾ ലഭിക്കും.അല്ലാതെ സിംഗിൾ ഇനങ്ങളും ലഭിക്കും. പാർസലിനും സൗകര്യമുണ്ട്. ചൈനീസ് വിഭവങ്ങളാണെങ്കിലും ചൈനീസ് മലബാർ ഫ്യൂഷനാണ് ലഭിക്കുക.കോഴിക്കോടൻ രുചിയിൽ ചൈനീസ് വിഭവങ്ങൾ.
ഇതൊരു പുതിയ പരീക്ഷണമാണെന്ന് കട ഉടമ അസീസ് ആദം പറഞ്ഞു.ഗ്യാരേജിന്റെ മാതൃകയിലാണ് റസ്റ്റോറന്റ് സജ്ജീകരിച്ചിട്ടുള്ളത്.നേപ്പാൾ സ്വദേശിയാണ് ഷെഫ്.ചൈനീസ് വിഭവങ്ങളുടെ പാചകത്തിൽ വിദഗ്ദ്ധനാണ് ഇദ്ദേഹം.