ashik
ആഷിഖ്

മാനന്തവാടി:ബാവലിക്ക് സമീപം സ്‌കൂട്ടറും, ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മാനന്തവാടി കോ ഓപ്പറേറ്റിവ് കോളേജ് വിദ്യാർത്ഥിയും തലപ്പുഴ 44 ആം മൈൽ കോതളത്ത് അബ്ദു റഹ്മാന്റെ മകനുമായ ആഷിഖ് (18) ആണ് മരിച്ചത്. സഹയാത്രികൻ പെരുവക പുത്തൻ പുരയ്ക്കൽ ജോർജ്ജിന്റെ മകൻ എബിനിനെ (17) പരിക്കുകളോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.തലപ്പുഴ ജി.എച്ച്. എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് പരിക്കേറ്റ എബിൻ.കർണ്ണാടക ഭാഗത്തേക്ക് പോകുന്ന ലോറിയും സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.രണ്ട് സ്‌ക്കൂട്ടറുകളാലായി നാല് കൂട്ടുകാർ ബാവലി മഖാം സന്ദർശിച്ച് തിരിച്ചുവരുന്ന വഴിക്കാണ് അപകടം സംഭിച്ചത്.