img201905
കെ എം സി ടി ആയുർവേദ കോളേജിൽ അദ്ധ്യാപകർ സമരം നടത്തുന്നു

മുക്കം: മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന കെ എം സി ടി ആയുർവേദ കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സമരത്തിൽ. സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച നാല് അദ്ധ്യാപകരെ പുറത്താക്കിയതോടെയാണ് മറ്റദ്ധ്യാപകർ സമരമാരംഭിച്ചത്. പുറത്താക്കിയവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് അദ്ധ്യാപകർ ആരംഭിച്ച അനിശ്ചിതകാല സമരം രണ്ടാഴ്ച പിന്നിട്ടു. സമരത്തിനിടെ ഇന്നലെ വിദ്യാർത്ഥികളുടെ പരീക്ഷ മുടങ്ങി.അതോടെ വിദ്യാർത്ഥികളും സമരത്തിനിറങ്ങി.പഠനവും പരീക്ഷയും തടസ്സം കൂടാതെ നടക്കാൻ അവസരമുണ്ടാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.