@ ഹയർ സെക്കൻഡറി പരീക്ഷ വിജയ ശതമാനത്തിൽ കോഴിക്കോട് ഒന്നാമത്
കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷ വിജയ ശതമാനത്തിൽ കോഴിക്കോടിന് ഒന്നാം സ്ഥാനം. 87.44 ശതമാനം വിദ്യാർത്ഥികളെ വിജയിപ്പിച്ചാണ് കോഴിക്കോട് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം 86.57 ശതമാനം വിജയത്തോടെ ജില്ല രണ്ടാമതായിരുന്നു.
179 സ്‌കൂളുകളിലായി 36,856 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 32,228 പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഒന്നാമതായിരുന്ന കണ്ണൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് മുന്നിലെത്തിയത്.
1480 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 42.63 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 8096 വിദ്യാർത്ഥികളിൽ 3451 പേരാണ് വിജയിച്ചത്. 46 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ്, എരഞ്ഞിപ്പാലം (18 വിദ്യാർത്ഥികൾ പരീക്ഷയെഴുതി), സി.എം.എച്ച്.എസ്.എസ്. മണ്ണൂർ നോർത്ത് (177), സെന്റ് മേരീസ് എച്ച്.എസ്.എസ്, കൂടത്തായി (176), സിൽവർ ഹിൽസ് എച്ച്.എസ്.എസ്., കോഴിക്കോട് (100), കാലിക്കറ്റ് സ്കൂൾ ഫോർ ഹാന്‍ഡികാപ്‌ഡ്, കൊളത്തൂർ (52) എന്നീ സ്കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു.
കൂമ്പാറ ഫാത്തിമബീ എച്ച്.എസ്.എസ് (99.41 ശതമാനം), കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് (99.44 ), കോഴിക്കോട് എം.എം ബോയ്‌സ് സ്‌കൂൾ (99.17), റഹ്മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്ഡ് (99.36), കോഴിക്കോട് സെന്റ് ജോസഫ്‌സ് ആഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്(99.44), മേമുണ്ട എച്ച്.എസ്.എസ് (99 ) എന്നിവയും മികച്ച വിജയം നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ റഹ്മാനിയ എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്ഡിൽ 472ൽ 469 പേർ ജയിച്ചു.
പെരുമണ്ണ സ്വാമി ബോധാനന്ദ എച്ച്.എസ്.എസിലാണ് വിജയശതമാനം ഏറ്റവും കുറവ്. ഇവിടെ 13.85 ശതമാനം പേരാണ് വിജയിച്ചത്.പരീക്ഷയെഴുതിയ 65 വിദ്യാർത്ഥികളിൽ ഒമ്പത് പേർ മാത്രമാണ് ജയിച്ചത്.
@ ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പിന്നാക്കം പോയി
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ ജില്ലയിൽ വിജയ ശതമാനം കുറഞ്ഞു. 71.43 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 81.82 ശതമാനം വിജയം നേടിയിരുന്നു. 42 കുട്ടികൾ പരീക്ഷയെഴുതിയതിൽ 30 പേർ വിജയിച്ചു.
@ വി.എച്ച്.എസി.ഇ.യിൽ മികച്ച വിജയം
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ പാർട്ട് ഒന്ന് രണ്ട് മൂന്ന് വിഭാഗത്തിൽ 83.85 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 2551 വിദ്യാർഥികളിൽ 2139 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 82.60 ശതമാനമായിരുന്നു വിജയം.
പാർട്ട് ഒന്ന് രണ്ട് വിഭാഗത്തിൽ 91.38 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 93.48 ശതമാനം പേരാണ് സർട്ടിഫിക്കറ്റിന് യോഗ്യത നേടിയത്.
@ മുഴുവൻ മാർക്കും നേടി 16 പേർ.
ഹയർസെക്കൻഡറി പരീക്ഷയിൽ 16 പേർ 1200ൽ 1200മാർക്കും സ്വന്തമാക്കി. 11 പേർ സയൻസിലും അഞ്ച് പേർ കൊമേഴ്‌സിലുമാണ് മുഴുവൻ മാർക്കും നേടിയത്. കഴിഞ്ഞ വർഷം 13 പേരായിരുന്നു മുഴുവൻ മാർക്ക് നേടിയത്.
സയൻസ് ഗ്രൂപ്പിൽ 1200 മാർക്ക് നേടിയവർ: അഭിനവ് കൃഷ്ണൻ, പി.ആർ അനുവിന്ദ് (ഇരുവരും കോക്കല്ലൂർ ജി.എച്ച്.എസ്.എസ്), നേഹ നസ്‌റിൻ (ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി), ജി.എസ് വിവേക്, ടി.എം വിഷ്ണുപ്രസാദ്( ഇരുവരും ഗവ. മാപ്പിള എച്ച്.എസ്.എസ് കൊയിലാണ്ടി), ആർ.വി.എം അപർണ( നടക്കാവ് ജി.വി.എച്ച്.എസ്.എസ്), എം. നിരഞ്ജന (ദേവഗിരി സേവിയോ എച്ച്.എസ്.എസ്), ജെ.എസ് നിദ (മേമുണ്ട എച്ച്.എസ്.എസ്), ആർ. ഗോപിക, ടി. ഹരിത ( ഇരുവരും കോഴിക്കോട് പ്രോവിഡൻസ് എച്ച്.എസ്.എസ്), കെ. ഗായത്രി (മടപ്പള്ളി ഗവ. ഫിഷറീസ് സ്കൂൾ)
കൊമേഴ്‌സിൽ 1200 മാർക്ക് നേടിയവർ: മാളവിക സബീഷ് (സെന്റ് ജോസഫ്‌സ് ആഗ്ലോ ഇന്ത്യൻസ് സ്‌കൂൾ), പുണ്യ (പ്രോവിഡൻസ് എച്ച്.എസ്.എസ്), അപർണ റോയി, നിയ റോസ് രാജു( സെൻറ് ജോസഫ്‌സ് പുല്ലൂരാംപാറ), അതുല്യ കെ. നായർ (സെന്റ് മേരീസ് സ്‌കൂൾ കൂടത്തായി)
@ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15
@ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 10 മുതൽ 17 വരെ
@ പ്രായോഗിക പരീക്ഷ മേയ് 30, 31 തീയതികളിൽ
@ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15