കോഴിക്കോട്: ലോക കപ്പ് ക്രിക്കറ്റ് അടുത്തിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ നേർന്ന് ക്രൈസ്തവ പുരോഹിതന്റെ ക്രിക്കറ്റ് സ്റ്റാമ്പുകളുടെ പ്രദർശനം. ആയിരത്തോളം സ്റ്റാമ്പുകളാണ് പ്രദർശനത്തിൽ ഒരുക്കുന്നത്. എം.എസ്. ധോണി, സച്ചിൻ ടെൻഡുൽക്കർ,യുവരാജ് സിംഗ്, സുനിൽ ഗാവസ്‌കർ, കപിൽ ദേവ് , ഹർഭജൻ സിംഗ് എന്നീ ഇന്ത്യൻ താരങ്ങൾക്ക് പുറമെ അന്താരാഷ ക്ലൈവ് ലോയ‌്ഡ്സ്, വിപിൻ റിച്ചാർഡ്സ്, ബ്രാഡ്‌മിൻ ., റിച്ചാർഡ് ഹെഡ്ലി, തീംബ്രോൻ ഖാൻ, അലൻ ബോഡർ, അർജുന രണതുംഗ,സലീം മാലിക്,ബ്രായൻ ലാറ, ഇയാൻ ബോതം, എന്നിവരുടെ സ്റ്റാമ്പുകളും പ്രദർശനത്തിൽ ഉണ്ടാവും.പ്രവേശനം സൗജന്യ മായിരിക്കും.സൗത്ത് ബീച്ച് കടലാസ് കഫെയിൽ നാളെ രാവിലെ 9 മണിക്ക് കോഴിക്കോട് രൂപതാധ്യക്ഷൻ വർഗീസ് ചക്കലാക്കൽ ഉദ്ഘാടനം ചെയ്യുമെന്ന് ഫാദർ ടോം ജോണും ഫാദർ ക്ലാർക്സണും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
.