calicut-uni
calicut uni

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻറിക്കേറ്റ് യോഗം 18-ന് രാവിലെ പത്ത് മണിക്ക് ചേരും.

എം.ഫിൽ പ്രവേശനം
സർവകലാശാലയ്ക്ക് കീഴിലെ ചിറ്റൂർ ഗവൺമെൻറ് കോളേജിൽ എം.ഫിൽ മാത്തമാറ്റിക്‌സ്, തമിഴ് കോഴ്‌സുകളിൽ പ്രവേശനത്തിന് 16 നകം ഓൺലൈനായി അപേക്ഷിക്കണം. ഫീസ് ജനറൽ 555 രൂപ, എസ്.സി/എസ്.ടി 190 രൂപ. സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം സർവകലാശാലയിൽ 17നകം ലഭിക്കണം. എം.ഫിൽ റഗുലേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് www.cuonline.ac.in. ഫോൺ: 0494 2407016, 2407017.

അക്കാഡമിക് കൗൺസിൽ തിരഞ്ഞെടുപ്പ്
ഏപ്രിൽ 27-ലെ അക്കാഡമിക് കൗൺസിൽ തെരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം നടത്താനിരുന്ന അധ്യാപക മണ്ഡലത്തിലെ ജൂൺ 14-ലെ വോട്ടെടുപ്പും ജൂൺ 18-ലെ വോട്ടെണ്ണലും യഥാക്രമം ജൂൺ 22, 23 തിയതികളിലേക്ക് നീട്ടി. മറ്റ് മണ്ഡലങ്ങളിലെ വൊട്ടെടുപ്പും വോട്ടെണ്ണലും വിജ്ഞാപന പ്രകാരം നടക്കുമെന്ന് വരണാധികാരി അറിയിച്ചു. സമയത്തിലോ സ്ഥലത്തിലോ മാറ്റമില്ല.

ഒരു വർഷത്തെ എൽ എൽ.എം കോഴ്‌സ്
സർവകലാശാലാ നിയമ പഠനവകുപ്പിൽ ഒരു വർഷത്തെ എൽ എൽ.എം കോഴ്‌സ് ആരംഭിക്കുന്നു. രണ്ട് സെമസ്റ്ററുകളാണ് ഉണ്ടാവുക. ക്രിമിനൽ ലാ, കോർപ്പറേറ്റ് ആൻഡ് ബിസിനസ് ലാ, ടാക്‌സേഷൻ ലാ, കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്മിനിസ്‌ട്രേഷണൽ ലാ എന്നീ ഐച്ഛിക വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസുകൾ ജൂലായ് ആദ്യവാരം ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 27. ജൂൺ 12-ന് പ്രവേശന പരീക്ഷ നടത്തും. 40 സീറ്റുകളുള്ള രണ്ട് ബാച്ചുകളായിട്ടാണ് പ്രവേശനം. സെമസ്റ്റർ ഫീസ് 20,000 രൂപ.

ബി.പി.എഡ് പ്രവേശന പരീക്ഷ 15ന്
രണ്ട് വർഷത്തെ ബി.പി.എഡ് കോഴ്‌സിന് അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷയും ശാരീരിക ക്ഷമതാ പരിശോധനയും സ്‌പോർട്‌സ് ആൻഡ് ഗെയിംസിലുള്ള പ്രാവീണ്യവും 15-ന് സർവകലാശാലാ സ്റ്റേഡിയത്തിൽ നടത്തും. www.cuonline.ac.in ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് രാവിലെ എട്ട് മണിക്ക് സർവകലാശാലാ സെൻറർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ എത്തണം.


പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി ജിയോഗ്രഫി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.ബി.എ അഡീഷണൽ സപ്ലിമെന്ററി ജൂലായ് 2018, ഒന്നാം സെമസ്റ്റർ എം.ബി.എ (ഈവനിംഗ്) ഡിസംബർ 2017, രണ്ടാം സെമസ്റ്റർ എം.ബി.എ ഹെൽത്ത് കെയർ മാനേജ്‌മെന്റ് ജൂൺ 2018, രണ്ടാം സെമസ്റ്റർ ബി.പി.എഡ് ജൂൺ 2018 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.