കോഴിക്കോട്: ന്യായമായ സേവന വേതന വ്യവസ്ഥ ആവിശ്യപ്പെട്ടതിന്റെ പേരിൽ നാല് അദ്ധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ ഇരുപത്തെട്ടോളം അദ്ധ്യാപകരും വിദ്യാർത്ഥികളും നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പ് ആക്കാൻ ശ്രമിക്കാത്ത കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു പറഞ്ഞു.
അദ്ധ്യാപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.എം.സി.ടി കോളേജിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. സമരം പരാജയപെട്ടുത്താൻ മിനിമം യോഗ്യത ഇല്ലാത്ത ആളെ താത്കാലിക പ്രിൻസിപ്പൽ ആയി നിശ്ചയിച്ച നടപടി അംഗീകരിക്കാനാകില്ല. വിദ്യാർഥികളുടെ പരീക്ഷ അടക്കം മുടങ്ങിയത് നിസാരമല്ല. അക്കാഡമിക നിലവാരം തകർക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ള മുഴുവൻ കാര്യങ്ങളും കേന്ദ്ര ആയുഷ് ഡിപ്പാർട്‌മെന്റിനെയും ആയുർവേദ സെന്റർ കൗൺസിലിന്റെയും ശ്രദ്ധയിൽപെടുത്തുമെന്ന്അദ്ദേഹം പറഞ്ഞു. സമരം ഉടൻ ഒത്തുതീർപ്പാക്കിയില്ലെങ്കിൽ കോളേജിലേക്ക് മാർച്ച് നടത്തും എന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സാലു ഇരഞ്ഞിയിൽ, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് മനുസുന്ദർ, അഗീഷ് ഒളവണ്ണ എന്നിവർ സന്ദർശിച്ചു.