കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി കഴിയുന്ന കോമ്പി കുടുംബാംഗങ്ങളുടെ സംഗമം നാലാം മൈൽ ജ്യോതിസ് ഹാളിൽ സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അൽഹാജ് മൂസക്കോയ ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് നിന്നും വയനാട് ജില്ലയിലേക്ക് കുടിയേറിയ കോമ്പി പോക്കർ ഹാജിയുടെ കുടുംബ പരമ്പരയിൽ ഇപ്പോൾ ആയിരത്തോളം കുടുംബാംഗങ്ങൾ ഉണ്ട്. കോമ്പി കുടുംബത്തിലെ ആദ്യ ഡോക്ടറായ ഡോ.ഇർഫാൻ ഇബ്രാഹിമിനെയും, ഗസാലി ബിരുദം നേടിയ അലി ഗസാലിയെയും ആദ്യത്തെ ഖുൻ ആൻ ഹാഫിള് ആയ മുഹമ്മദ് ശുഹൈബിനെയും ചടങ്ങിൽ ആദരിച്ചു. കോമ്പി കുടുംബത്തിന്റെ പേരിൽ ഒരു ഒരു ചാരിറ്റി ട്രസ്റ്റ് രൂപീകരിക്കാനും തീരുമാനിച്ചു. 'കോമ്പി കുടുംബ സംഗമം 2019' എന്ന പേരിൽ സുവനീർ പ്രകാശനം പ്രശസ്ത ഗാനരചയിതാവ് നവാസ് പാലേരി നിർവഹിച്ചു. കുടുംബ സംഗമത്തിൽ കോമ്പിമൊയ്തു(ചെയർമാൻ കോമ്പി കുടുംബ സംഗമം) അദ്ധ്യക്ഷത വഹിച്ചു. കുടുംബത്തിലെ ഏററവും പ്രായം ചെന്ന കോമ്പി ആലി, മൊയ്തു, ആയിഷ, പാത്തു, പോക്കർ ഹാജി എന്നിവരെ ആദരിച്ചു. നൗഷാദ് കോമ്പി, അഷറഫ്, ഹാരിസ്, സലീം, മുഹമ്മദ്, ഉസ്മാൻ, മജീദ്, എന്നിവർ സംസാരിച്ചു. ആസിഫ് വാഫി റിപ്പൺ മോട്ടിവേഷൻ ക്ലാസ്സെടുത്തു. വിവിധ കലാപരിപാടികളും നടത്തി. പ്രശസ്ത ഗാനരചയിതാവും ഗായകനുമായ നവാസ് പാലേരിയുടെ ഗാനവിരുന്നും ഉണ്ടായിരുന്നു. കോമ്പി കുടുംബ സംഗമം കൺവീനർ കോമ്പി ഫൈസൽ സ്വാഗതവും കബീർ നന്ദിയും പറഞ്ഞു.