സുൽത്താൻ ബത്തേരി: ജില്ലയിൽ വർദ്ധിച്ച് വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘടനകൾ സമരത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം 20ന് തിങ്കളാഴ്ച സമരപ്രഖ്യാപനം കൽപ്പറ്റ എം ജി റ്റി ഹാളിൽ രാവിലെ 10 മണിക്ക് നടക്കും. രണ്ടാം ഘട്ടത്തിൽ ജില്ലയിലെ വിവിധ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. വയനാടിന്റെ ചരിത്രത്തിൽ ഇല്ലാത്ത വന്യമൃഗശല്യമാണ് ജില്ല അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനെ ഉൾപ്പെടെ വന്യമൃഗങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തുകയാണ്. വളർത്തുമൃഗങ്ങളെ കൊന്ന്തിന്നുകയാണ്. വന്യമൃ2ഗ ശല്യം കാരണം കർഷകർ കൃഷിയിൽ നിന്ന് പിൻതിരിയുകയാണ്. ഇതിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് കേരള കർഷകമുന്നണി ചെയർമാൻ പി എം ജോയിയും, ജനറൽ കൺവീനർ അഡ്വ. പ്രതീപ് കുമാറും ആവശ്യപ്പെട്ടു.