വടകര: സുനില്‍ മെമ്മോറിയല്‍ സോഷ്യല്‍ സ്റ്റഡി സെന്റര്‍ ഒഞ്ചിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി രണ്ടു ദിവസത്തെ യാത്ര സംഘടിപ്പിച്ചു. 'കടത്തനാട് ചരിത്രത്തിലൂടെ ഒരു യാത്ര' മയ്യഴിപുഴയുടെ തീരത്ത് കഥാകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം നാടിന്റെ ചരിത്ര വഴികളിലൂടെയുള്ള യാത്ര വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് ആസ്വദിച്ചത്. മാഹിയിലെ ഫ്രഞ്ച് ഭരണാധികാരിയായ മൂപ്പന്‍ സായിപ്പിന്റെ ഭരണ കേന്ദ്രവും മാഹി സെന്റ് തെരേസാസ് ചര്‍ച്ചും കുഞ്ഞിപ്പള്ളിയിലെ സൈനുദ്ധീന്‍ മക്തൂമിന്റെ ഖബര്‍ കുടികൊള്ളുന്ന കുഞ്ഞിപ്പള്ളി മഖാമും , കുരിക്കിലാട് മണ്‍പാത്ര നിര്‍മ്മാണ കേന്ദ്രവും വടകരസിദ്ധാശ്രമവും ലോകനാര്‍ കാവും കണ്ടതിനുശേഷം കടത്തനാടിനെക്കുറിച്ചു ഡോക്ടര്‍ കെ.എം ഭരതന്റെയും വാനനിരീക്ഷണത്തെകുറിച്ച് പ്രൊഫസര്‍ കെ പാപ്പുട്ടിയുടെയും ക്ലാസുകളും കുട്ടികള്‍ക്ക് അപൂര്‍വ അനുഭവമായി. ഉദ്ഘാടന ചടങ്ങില്‍ രഞ്ജിത്ത് അദ്ധ്യക്ഷനായി . ജീവേഷ് സി.ആര്‍ , രാജീവന്‍ നടുക്കണ്ടി , ഡോക്ടര്‍ ഗണേഷ് , ശിവദാസന്‍ കൂടത്തില്‍, കര്‍ഷക കാരണവരായ അഞ്ചുമൂല പറമ്പത്ത് കുമാരന്‍ എന്നിവർ സംസാരിച്ചു.