കോഴിക്കോട്: മഹാരാഷ്ട്രയിലെ മീരജിലുള്ള അഖില ഭാരതീയ ഗാന്ധർവ്വ മഹാവിദ്യാലയ് മണ്ഡൽ ദേശീയതലത്തിൽ നടത്തിയ സംഗീതവിശാരദ് പരീക്ഷയിൽ കോഴിക്കോട് സ്വദേശിനി വി.എസ്. രമ്യയ്ക്ക് രണ്ടാം റാങ്ക്. 2017-18 വർഷത്തിലെ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിലാണ് വെസ്റ്റ്ഹിൽ സ്വദേശിനിയായ രമ്യ നേട്ടം കൈവരിച്ചത്. ഇതാദ്യമായാണ് ഹിന്ദുസ്ഥാനി വോക്കലിലെ റാങ്ക് കേരളത്തിലെ ഗായികയ്ക്ക് ലഭിക്കുന്നത്. ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റാണ്.
കോഴിക്കോട് ബാബുരാജ് സംഗീത അക്കാഡമിയിൽ പണ്ഡിറ്റ് വിജയ് സുർസേനിനു കീഴിലാണ് ഹിന്ദുസ്ഥാനി സംഗീതപഠനം. കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ബിനോയ് ആണ് ഭർത്താവ്. എസ്ബിടി റിട്ടയേർഡ് ഉദ്യോഗസ്ഥൻ വി.എൻ. സുരേഷ്ബാബുവിൻറെയും വിമല (റിട്ട. ഗ്രാമീൺ ബാങ്ക്)യുടെയും മകളാണ്. മുംബൈയിൽ നടന്ന ബിരുദ ദാനച്ചടങ്ങിൽ പ്രമുഖ തബലവാദകൻ പദ്മശ്രീ സുരേഷ് താൽവാൽക്കറിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.