കുറ്റ്യാടി: അറിവ് നേടാൻ മാത്രമല്ല മനുഷ്യനെ നല്ല വഴിയിലേക്ക് നയിക്കാനും മനസ്സ് ശുദ്ധീകരിക്കാനും വായന കൊണ്ട് സാധിക്കുമെന്ന് സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ യു.കെ.കുമാരൻ അഭിപ്രായപ്പെട്ടു. നരിക്കൂട്ടുംചാൽ വേദിക വായനശാല ഫെസ്റ്റ് 'മേളം 19 ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സമൂഹം മുന്നോട്ട് നീങ്ങുന്നത് യാന്ത്രികതയിലാണ് യാന്ത്രികമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സംവിധാനം ഒന്നിച്ചു കൂടുന്നതിനും ഒന്നിനും സമയം കിട്ടാത്തതുമായ ഒരു സ്ഥിതി വിശേഷമാണ് സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത് .പാഠ പുസ്തകത്തിനപ്പുറത്തേയ്ക്കുള്ള വായന വളർത്തിക്കൊണ്ടു വരാൻ നാട്ടിൻ പുറങ്ങളിലെ വായനശാലകൾക്കും, ഗ്രന്ഥാലയങ്ങൾക്കും മാത്രമേ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിക കലാക്ഷേത്രയിൽ നിന്ന് നൃത്ത പഠനം പൂർത്തിയാക്കിയ പതിനാറ് കുട്ടികളുടെ അരങ്ങേറ്റവും സുസ്മിതാബഹന്റെ ഗസൽ രാവും ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു .വൃക്ക ദാനം നൽകിയ കെ.എം.വിജീഷ് കുമാർ ,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു .ജെ.ഡി. ബാബു അദ്ധ്യക്ഷനായി. കുറ്റിയാടി പഞ്ചായത്ത് പ്രസിഡൻറ് സി.എൻ.ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു.കെ.പി.ശ്രീധരൻ, എസ്.ജെ.സജീവ് കുമാർ, കെ.കെ.ഗിരീഷ്, പി.കെ.സുരേഷ്, ടി. സുരേഷ് ബാബു, കെ.കെ.രവീന്ദ്രൻ, എം.കെ.അബ്ദുറഹ്മാൻ,പി.പി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു