മാനന്തവാടി: ''ഒന്നേ ഉണ്ടായിരുന്നുളളു. അതിനെയും കൊണ്ട് പോയി.... ''കുറുവ ദ്വീപിന് സമീപത്തെ എഴുപത്തിയഞ്ച് കഴിഞ്ഞ തങ്കമ്മ എന്ന വൃദ്ധ കരഞ്ഞ് കൊണ്ട് പറഞ്ഞു.തങ്കമ്മയുടെ ആരുമല്ല സാൻജോ ഫിലിപ്പ് .എങ്കിലും നൊന്ത് പെറ്റതിന്റെ വേദന തങ്കമ്മക്ക് നന്നായിട്ടറിയാം.ഇൗ മാതൃദിനത്തിൽ പെറ്റ വയറിന്റെ വേദന ഒരമ്മക്കെ അറിയൂ.തങ്കമ്മ പറഞ്ഞു.എങ്ങനെ സഹിക്കും അതിന്റെ അമ്മ.കൂടൽക്കടവിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട കാട്ടിക്കുളം ആലത്തൂർ സ്വദേശിയായ പാലവിള സനു ഫിലിപ്പിന്റെയും റോസ്‌മേരിയുടെയും ഏക മകൻ സാൻജോ ഫിലിപ്പിന്റെ മരണം ഒരു ബന്ധവുമില്ലാത്ത ജനങ്ങളെപ്പോലും കരയിപ്പിച്ച് കളഞ്ഞു.ഇന്നലെ ഉച്ചയോടെയാണ് കൂടൽക്കടവിൽ ആ ദുരന്തം ഉണ്ടായത്.കഴിഞ്ഞ കുറെ ദിവസങ്ങളായി ഇൗ മേഖലയിൽ സഞ്ചാരികളുടെ പ്രവാഹമാണ്.കുറുവ ദ്വീപ് അടച്ചതിനാൽ തൊട്ടടുത്ത കൂടൽക്കടവിലെ ചെക്ക് ഡാമിൽ കുളിക്കാനും മറ്റുമായി എത്തുന്നവർ ഏറെയാണ്. വയനാട്ടിൽ നിന്നും പുറത്ത് നിന്നുമായി ഇവിടേക്ക് ജനപ്രവാഹമാണ്.അവധി ആഘോഷിക്കാൻ എത്തുന്നവർ ഇവിടെ ആർത്ത് ഉല്ലസിക്കുന്നു.കുട്ടികളും പ്രായമായവരും സന്തോഷിക്കാൻ എത്തുന്ന ഇൗ പ്രദേശം ഇന്നലെ ഉച്ച മുതൽ ദു:ഖം തളം കെട്ടിയ നിലയിലായി.പതിനൊന്ന് പേർക്കൊപ്പം പുഴയിലെ ചെക്ക് ഡാം പ്രദേശത്ത് നീന്തി കളിച്ച സാൻജോ ഫിലിപ്പ് പെട്ടെന്ന് തളർന്ന് പോയി. അതോടെ ഒഴുക്കിൽപ്പെട്ടു. പ്രിയ സുഹൃത്ത് ഒഴുക്കിൽപ്പെടുന്നത് കൂട്ടുകാർ കണ്ടു. പക്ഷെ ആർക്കും രക്ഷിക്കാനായില്ല.എല്ലാവരും തളർന്ന് പോയിരുന്നു.ഒടുവിൽ നാട്ടുകാരും ഒപ്പം പുഴയിൽ കുളിച്ച് കൊണ്ടിരുന്നവരും സാൻജോവിന് വേണ്ടി തിരച്ചിൽ നടത്തി. മാനന്തവാടിയിൽ നിന്ന് നിമിഷ നേരം കൊണ്ട് ഫയർ ഫോഴ്സും എത്തി. എല്ലാവരും പുഴയിൽ നടത്തിയ തീവ്രമായ തിരച്ചലിനൊടുവിൽ ചേതനയറ്റ ആ ശരീരം കണ്ടെത്തി.കരയിൽ കൂടി നിന്നവരെ പോലും കരയിപ്പിച്ച് കളഞ്ഞു ആ രംഗം. അവധിക്കാലം ആർത്ത് ഉല്ലസിച്ച കൂടൽക്കടവ് പരിസരം ശേഖമൂകമായി. പ്രിയ കൂട്ടുകാരന്റെ വേർപാട് കണ്ട് ഒപ്പമെത്തിയവർ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിൽ പയ്യമ്പള്ളി കൂടൽക്കടവ് അണക്കെട്ടിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത് .
മാനന്തവാടി സെന്റ് പാട്രിക് സ് സ്‌കൂളിലും എം.ജി.എം. സ്‌കുളിലുമായി പഠനം പൂർത്തിയാക്കിയ സാൻജോ ഫിലിപ്പ് സുൽത്താൻ ബത്തേരി മലങ്കര കത്തോലിക്ക രൂപതയുടെ സെമിനാരിയിലെ രണ്ടാം വർഷ വൈദീക വിദ്യാർത്ഥിയായിരുന്നു. അവധി കഴിഞ്ഞ് ഇന്ന് മടങ്ങിപോകേണ്ടതായിരുന്നു.സാൻജോവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലാണുളളത്. ഇന്ന് പോസ്റ്റ് മോർട്ടം നടത്തും.ആ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ച ശേഷം പളളി സെമിത്തേരിയിലേക്ക് എടുക്കും.കൂടൽക്കടവിലെ ഒാളങ്ങൾ ഏറ്റുവാങ്ങിയ സാൻജോ ഫിലിപ്പ് ഇനി ഒാർമ്മ.
ട