കോഴിക്കോട്: കേരള ബ്ലാസ്‌റ്റേഴ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (5-4)പരാജയപ്പെടുത്തി ഗോകുലം എഫ്.സി കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ കടന്നു. ഫൈനലിൽ ഗോകുലം ഇന്ത്യൻ നേവിയെ നേരിടും. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനിലയൽ പിരിഞ്ഞു.
കേരള ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ കിക്കെടുത്ത നാരായണൻ ചൈത്രിയുടെ കിക്ക് പുറത്തേക്ക് പോയി. ഗോകുലത്തിനായി ഷിബിൽ മുഹമ്മദ്, ജി. സഞ്ജു, ജെസ്റ്റിൻ ജോർജ്, ബ്രിജിഷ് ടി ബാലൻ, ക്രിസ്ത്യൻ സബാ എന്നിവർ സ്‌കോർ ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിനായി ടി. ഷജാസ്, പരാഗൺ സുന്ദർ ഗോപി, ജേക്കബ് ജോൺ കാട്ടൂക്കാരൻ, സൂരജ് റാവത്ത് എന്നിവരാണ് ലക്ഷ്യം കണ്ടത്.