കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് മുന്നിൽ നിന്ന് ബസ് കയറണമെങ്കിൽ യാത്രക്കാർ ഓട്ടം പഠിക്കണം. ബസ്സുകൾ നിറുത്തുന്നത് സ്റ്റോപ്പും കടന്ന്..ഓടിയെത്തുമ്പോഴേക്കും ബസ് വിട്ടിട്ടുണ്ടാകും.സ്‌റ്റോപ്പിലെ സ്ഥിരം കാഴ്ചയാണിത്.റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ പലരും അവരുടെ ലക്ഷ്യസ്ഥാനത്തെത്താൻ ആശ്രയിക്കുന്നത് ബസ്സിനെയാണ്. എന്നാൽ ബസ് യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല.
ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും വഴിയാത്രക്കാരുടെ വിശ്രമകേന്ദ്രമായി അത് മാറിയിരിക്കുന്നു. ബസ്സുകൾ പലതും നിർത്തുന്നതും നടുറോഡിലാണ്. അതോടെ ഇരുദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാതെയാകും.
എവിടെയാണ് തങ്ങൾക്ക് പോകേണ്ട ബസ് നിറുത്തുകയെന്ന് അറിയാത്തതുകൊണ്ട് തന്നെ യാത്രക്കാർ പകുതിയും റോഡിലിറങ്ങി നിൽക്കുന്നു.ഇത് വലിയ അപകടം വിളിച്ചു വരുത്തുന്നു.തുടർച്ചയായി ബസ്സുകൾ ഒന്നിന് പിറകെ ഒന്നായി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒട്ടേറെ ബസ്സുകൾ ഒരുമിച്ച് വരുമ്പോൾ എവിടെയെങ്കിലും നിറുത്തിയിടും. ഈ ഗതാഗത കുരുക്കിനിടയിലൂടെ വേണം ബസ്
ഇവിടെ റോഡ് മുറിച്ച് കടക്കാനും വലിയ പൊല്ലാപ്പാണ്. സീബ്രാ ക്രോസ്സിലൂടെ കടക്കുന്ന സമയത്തും വാഹനങ്ങൾ നിറുത്തുന്ന പ്രശ്‌നമില്ല. രാജ്യത്തെ 75 എ വൺ റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് കോഴിക്കോട്. ധാരാളം യാത്രക്കാർ വരികയും പോവുകയും ചെയ്യുന്നു. റെയിൽവെ സ്‌റ്റേഷനിലെ ബസ് യാത്രക്കാരുടെ പ്രശ്നത്തിനും പരിഹാരം ഉണ്ടാവണം.