ഇ-കണ്ടന്റ് ഡവലപ്‌മെന്റ് റിഫ്രഷർ കോഴ്‌സ്
കാലിക്കറ്റ് സർവകലാശാല ഹ്യൂമൺ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റർ കോളേജ്/സർവകലാശാലാ അദ്ധ്യാപകർക്കായി ജൂൺ 13 മുതൽ 26 വരെ നടത്തുന്ന ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആൻഡ് ഓൺലൈൻ പെഡഗോഗി റിഫ്രഷർ കോഴ്‌സിലേക്ക് മേയ് 23 വരെ അപേക്ഷിക്കാം. സോഷ്യൽ സയൻസ് അദ്ധ്യാപകർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: www.ugchrdc.uoc.ac.in, 0494 2407350, 2407351.
ബി.പി.എഡ്, എം.പി.എഡ് പ്രവേശന പരീക്ഷ മാറ്റി
ബി.പി.എഡ് (രണ്ട് വർഷം), ബി.പി.എഡ് ഇന്റഗ്രേറ്റഡ് (നാല് വർഷം), എം.പി.എഡ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മേയ് 15 വരെ ഫീസടക്കാനും രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. ഫോൺ: 0494 2407016, 2407017.
പി.ജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിലെ പി.ജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി കോഴ്‌സ് പ്രവേശനത്തിനുള്ള വിജ്ഞാപനവും, അപേക്ഷാ ഫോമും സർവകലാശാലാ വെബ്‌സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 23. പ്രവേശന പരീക്ഷ 28ന് നടക്കും.
ബി.എസ്.സി സൈക്കോളജി പരീക്ഷ റദ്ദ് ചെയ്തു
മൂന്നാം സെമസ്റ്റർ ബി.എസ്.സി സൈക്കോളജി (സി.യു.സി.ബി.സി.എസ്.എസ്-2017 പ്രവേശനം) പേപ്പർ പി.എസ്.വൈ.3.സി.02-സൈക്കോളജിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്-3 റഗുലർ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
21 മുതൽ 23 വരെ സർവകലാശാലാ സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഹാളിൽ നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ എം.എസ്.സി കൗൺസലിംഗ് സൈക്കോളജി (2014 പ്രവേശനം) പ്രാക്ടിക്കൽ പരീക്ഷ സർവകലാശാലാ കെമിസ്ട്രി പഠനവിഭാഗത്തിനടുത്തുള്ള ആര്യഭട്ട ഹാളിൽ നടക്കും. ഷെഡ്യൂൾ വെബ്‌സൈറ്റിൽ.
പരീക്ഷ
ആറാം സെമസ്റ്റർ ബി.ആർക് (2012 സ്‌കീം-2004 സ്‌കീം-2009 മുതൽ 2011 വരെ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 22 മുതൽ നടക്കും.
പരീക്ഷ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ വിമൺ സ്റ്റഡീസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് സൈക്കോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.