മാനന്തവാടി: കഴിഞ്ഞദിവസം വേനൽ മഴയെതുടർന്നുണ്ടായ ഇടിമിന്നലിൽ ഭൂമി വിണ്ടുകീറി. മാനന്തവാടി പെരുവക മുത്തപ്പൻ മടപ്പുര വാവയിൽ പുത്തൻ വീട്ടിൽ ബാലചന്ദ്രന്റെ തോട്ടത്തിലാണ് ഭൂമി വിണ്ടുകീറിയത്.ഏകദേശം 40 മീറ്ററോളം നീളത്തിലാണ് ഭൂമി വിണ്ടുകീറിയിട്ടുള്ളത്.തോട്ടത്തിലെ കാപ്പികളും, ആറോളം മരങ്ങളും ഇടിമിന്നലേറ്റ് കരിഞ്ഞിട്ടുണ്ട്.
തോട്ടത്തിലൂടെ ബാലചന്ദ്രന്റെ വീട്ടിലേക്ക് വലിച്ച ടിവി കേബിളും കത്തിക്കരിഞ്ഞു. ബാലചന്ദ്രന്റെ വീടിന്റെ ചുമരിന് വിള്ളൽവീഴുകയും ,വയറിംഗ്,ടി.വി തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സംഭവ സമയത്ത് ബാലചന്ദ്രനും ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രദേശത്തെ കറുത്തേടത്ത് ജോസിന്റെ കമ്പ്യൂട്ടറും വീട്ടുപകരണങ്ങളും കത്തിനശിക്കുകയും പടിക്കക്കുടി എൽസിയുടെ വീടിന് വിള്ളൽ വീഴുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. അമ്പലത്തിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.