img201905
ടിപ്പർ ലോറിയുടെ ചില്ല്എറിഞ്ഞുsച്ച നിലയിൽ

മുക്കം:വീട്ടുവളപ്പിൽ നിറുത്തിയിട്ട ടിപ്പർ ലോറി എറിഞ്ഞു തകർത്തതായി പരാതി. കാരശ്ശേരി മേലേതച്ചാട്ട് ശിവ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.14 എച്ച് 1451 നമ്പർ എയ്ച്ചർ ലോറിയാണ് ഞായറാഴ്ച്ച രാത്രി സാമൂഹ്യ വിരുദ്ധർ എറിഞ്ഞു തകർത്തത്. ഉടമ മുക്കം പൊലീസിൽ പരാതി നൽകി. രാത്രിയിൽ ഇവിടെ സാമൂഹ്യ വിരുദ്ധശല്യം വർദ്ധിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.