@ വിസ കാലാവധി തീർന്നെന്ന് സൂചന
കോഴിക്കോട്: ട്രെയിൻ മാറി കയറിയ ബംഗ്ലാദേശ് സ്വദേശിയെ പന്നിയങ്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിസ കാലാവധി തീർന്നതിന് ശേഷവും ഇന്ത്യയിൽ തങ്ങിയെന്ന സൂചന ലഭിച്ചതോടെയാണ് ബംഗ്ലാദേശ് ഷോക്കിപൂർ സ്വദേശി മുഹമ്മദ് അബ്ദുൽ റസൂൽ (34)നെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയ്ക്ക് വന്ന ഇയാളുടെ വിസ കാലാവധി ഒക്ടോബർ 22ന് അവസാനിച്ചിരുന്നു. തിരുപ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് ടിക്കറ്റെടുത്ത ഇയാൾ ട്രെയിൻ മാറി കയറിയാണ് കോഴിക്കോട്ടെത്തിയത്.