akshy
അക്ഷയ്

കോഴിക്കോട്: ഗോകർണത്ത് ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം പാരഡൈസ് ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ വിനോദ സഞ്ചാര സംഘത്തിലെ വിദ്യാർത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. പറമ്പിൽകടവ് വടക്കയിൽ ഭഗീന്ദ്രന്റെയും ഷീബയുടെയും മകൻ അക്ഷയ്(20), സുഹൃത്തും കോയമ്പത്തൂരിലെ കാജഹുസൈനെറ മകനുമായ അജീർ(20 ) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയ സ്ഥലത്ത് നിന്ന് 12 കിലോ മീറ്റർ അകലെ കുംട്ട ബിർകോടി കടൽ തീരത്താണ് തിങ്കളാഴ്ച വൈകീട്ട് ആറോടെ മൃതദേഹങ്ങൾ കണ്ടത്. പോസ്റ്റ് മോർട്ടത്തിന് ശേഷം കുംട്ട ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. അക്ഷയ് സെൻറ് ജോസഫ്‌സ് ദേവഗിരി കോളേജിലെ ഓഫ് ക്യാംപസ് ബിരുദ വിദ്യാർഥിയാണ്. സഹോദരി ആര്യ