കൊച്ചി: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മുൻ ഫിസിക്‌സ് തലവനും കൊച്ചി രാജകുടുംബാംഗവുമായ നന്ദകുമാരൻ തമ്പുരാൻ ( 83) നിര്യാതനായി . തൃപ്പൂണിത്തറ പാലസ് സ്‌കൂളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ്

കോളേജിലാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് Msc റോവാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൂർത്തിയാക്കിയശേഷമാണ് 1960 ൽ ഗുരുവായൂരപ്പൻ കോളേജിൽ ഫിസിക്‌സ് അധ്യാപകനായി ജോലി ആരംഭിച്ചത് . ഭാര്യ: പരേതയായ കിഴക്കേതോട്ടക്കാട്ട് പാർവ്വതി. മക്കൾ: ടി​.ജയശങ്കർ (റി​ട്ട.കോർപറേഷൻ ബാങ്ക്), ശൈലജ (ടീച്ചർ , എറണാകുളം ഭവൻ വിദ്യാമന്ദിർ) മരുമക്കൾ: ഹരിദാസ് (മാക്‌സ് ലൈഫ്) , രാജലക്ഷ്മി.