കൽപ്പറ്റ: തൊവരിമല ഭൂസമരത്തിന് ആം ആദ്മി പാർട്ടി കൺവെൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന കൺവീനർ പി.ടി. തുഫൈൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ അജി കൊളോണിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. അസൈനാർ ബത്തേരി,ജോസ് പൂന്നക്കുഴി, എം.ഡി. തങ്കച്ചൻ, അഡ്വ:തോമസ് ലതീഷ് എന്നിവർ പ്രസംഗിച്ചു.