പ്രോജക്ടുകൾ സമർപ്പിക്കണം
വിദൂരവിദ്യാഭ്യാസം എം.കോമിന് 2017 വർഷത്തില്‍ പ്രവേശനം നേടിയവർ പ്രോജക്ട് റിപ്പോർട്ടുകൾ 30-നകം മെയിൻ പരീക്ഷാ കേന്ദ്രങ്ങളിലെ (തൃശൂർ സെന്റ് തോമസ് കോളേജ്, ചിറ്റൂർ ഗവൺമെന്റ് കോളേജ്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്, മലപ്പുറം ഗവൺമെന്റ് കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളേജ്, മുട്ടില്‍ ഡബ്ല്യൂ.എം.ഒ) എസ്.ഡി.ഇ കോ ഓർഡിനേറ്റർക്ക് സമർപ്പിക്കണം. 500 രൂപ പിഴയോടെ ജൂൺ അഞ്ച് വരെ സമർപ്പിക്കാം .
ജെ.ആർ.എഫ് ഒഴിവ്
ഫിസിക്സ് പഠനവിഭാഗത്തിൽ ഐ.യു.എ.സി സ്പോൺസേർഡ് പ്രോജക്ടിൽ ജെ.ആർ.എഫ് ഒഴിവുണ്ട്. നെറ്റ്/ഗേറ്റ് പാസായവർ am@uoc.ac.in ൽ 25-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് (ഡോ.എ.എം.വിനോദ്കുമാർ) 9645078924.
പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.ഐ.ഡി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 21-ന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ മൈക്രോബയോളജി (നവംബർ 2017), നാലാം സെമസ്റ്റർ എം.പി.എഡ് (ജൂലായ് 2018) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.വോക് എം.എൽ.ടി റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.ടി.എ റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.