ksrtc
കെ.എസ്.ആർ.ടി.സി.ജില്ലയിലെഡ്രൈവർമാർക്ക്‌ നടത്തിയ ബോധവൽക്കരണ ക്ലാസ് സോണൽ അസിസ്റ്റന്റ് വർക്ക്സ് മാനേജർ കെ.മുഹമദ് സഫറുള്ള ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: കെ.എസ്.ആർ.ടി.സി. വയനാട് ജില്ലയിലെ ഡ്രൈവർമാർക്ക്‌ ബോധവൽക്കരണ ക്ലാസ്നടത്തി. ക്ലാസ്സ് സോണൽ അസിസ്റ്റന്റ് വർക്ക്സ് മാനേജർ കെ.മുഹമദ് സഫറുള്ള ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ കെ.എസ്.ആർ.ടി.സി.ബസ്സുകൾ സ്ഥിരമായി അപകടത്തിൽപ്പെടുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നത്. വെഹിക്കിൾ മൊബൈലിറ്റി ഓഫീസർ രമേശൻ കണ്ടത്തിൽ, എം.വി.ഐ.പ്രേമരാജ്, കൺട്രോളിംഗ് ഇൻസ്‌പെക്ടർ തുടങ്ങിയവർ ക്ലാസ്സ് എടുത്തു. അടുത്ത ദിവസങ്ങളിൽ കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിൽ ക്ലാസ്സുകൾ നടക്കും. താമരശേരി ചുരത്തിൽ വെച്ച് ക്ലാസ്സ് എടുക്കുന്നതോടൊപ്പം ചുരമിറങ്ങുന്ന ബസ്സുകളുടെ പരിശോധന സംവിധാനങ്ങളു ഏർപ്പെടുത്തുമെന്ന് .മുഹമദ് സഫറുള്ള പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസ്സുകൾ അപകടത്തിൽ പെടുന്നത് പതിവായിരുന്നു. അപകടത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നതോടൊപ്പം ബസ്സുകൾ കട്ടപ്പുറത്താവുകയും ചെയ്യുകയാണ്. അപകടങ്ങൾ കുറയ്ക്കുന്നതോടൊപ്പം ഇന്ധനക്ഷമതയും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി. ഇത്തരമൊരു സംവിധാനവുമായി മുന്നിട്ടിറങ്ങുന്നത്.