ഫറോക്ക് : 250 ഗ്രാംകഞ്ചാവ് കൈവശംവെച്ച്കടത്തികൊണ്ടു വന്നകുറ്റത്തിന് നെല്ലിക്കോട് പൊറ്റമ്മൽ കേലാട്ടുകുന്ന് വീട്ടിൽ പി.അജീഷ് വയസ്സ് (29) പിടിയിലായി. ഫറോക്ക് റെയ്ഞ്ച്എക്‌സൈസ് ഇൻസ്‌പെക്ടർ എ.പ്രജിത്തും പാർട്ടിയുംചേർന്ന് പെരുമണ്ണ - പൂവ്വാട്ടുപറമ്പ് റോഡിൽ തയ്യിൽതാഴം വച്ചാണ് ഇയാളെ പിടികൂടിയത്. പെരുമണ്ണ, പൂവ്വാട്ടുപറമ്പ് ഭാഗങ്ങളിൽവ്യാപകമായികഞ്ചാവ്വില്പ്പന നടക്കുന്നുവെന്ന സൂചനയെതുടർന്ന് ഈ ഭാഗങ്ങളിൽ നിരീക്ഷണം നടത്തിവരികയായിരുന്നു.ബസ്ജീവനക്കാരനായ ഇയാൾചെറിയ പാക്കറ്റുകളിലാക്കിയാണ്ആവശ്യാനുസരണം യുവാക്കൾക്കും മറ്റും
കഞ്ചാവ് വിറ്റിരുന്നത്. എക്‌സൈസ് പാർട്ടിയിൽ അസിസ്റ്റന്റ്എക്‌സൈസ് ഇൻസ്‌പെക്ടർ കെ യൂസഫ്, പ്രിവന്റീവ്ഓഫീസർ ബി യുഗേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.എസ് സന്ദീപ്,എംഷിബു, പി വിപിൻ, എം ധനീഷ്‌കുമാർ, എൻ ജലാലുദ്ദീൻ, വി അശ്വിൻ, വനിതാസിവിൽ എക്‌സൈസ്ഓഫീസർമാരായ എൻ മഞ്ജുള, പിജി ഗോവിന്ദ്, എക്‌സൈസ് ഡ്രൈവർ പി.സന്തോഷ്‌കുമാർ എന്നിവരും ഉണ്ടായിരുന്നു.