കൽപ്പറ്റ: സംസ്ഥാന വെയർഹൗസിങ്ങ് കോർപ്പറേഷന്റെ ഉടമസ്ഥയിലുള്ള സ്ഥലങ്ങളിൽ മെബൈൽ ടവർ നിർമ്മിക്കുന്നതിന് റിലയൻസ് ജിയോ കമ്പനിക്ക് പാട്ടത്തിന് നൽകി. കേരളത്തിലെ 65 വെയർഹൗസിങ്ങ് കോർപ്പറേഷന്റെ ഗോഡൗണുകളുള്ള സ്ഥലങ്ങളിലാണ് ടവർ നിർമ്മാണത്തിന് സ്ഥലം നൽകിയത്. വയനാട് ജില്ലയിലെ മാനന്തവാടി, കൽപ്പറ്റ, ബത്തേരി വെയർ ഹൗസിങ്ങ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ സ്ഥലങ്ങളിലാണ് ടവർ അനുവദിച്ചിരിക്കുകയാണ്. മാനന്തവാടിയിലെ ടവർ നിർമ്മാണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. കോർപ്പറേഷന് വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് കോർപ്പറേഷന്റെ വാദം.
ടെൻഡർ വഴിയാണ് റിലയൻസ് ടവർ നിർമ്മാണത്തിന് സ്ഥലം നേടിയത്. സ്വകാര്യ കുത്തക കമ്പനിക്ക് ടവർ നിർമ്മാണത്തിന് സർക്കാരിന്റെ ഉടമസ്ഥയിലുള്ള വെയർ ഹൗസിങ്ങ് കോർപ്പറേഷന്റെ ഗോഡൗണിന്റെ സ്ഥലങ്ങൾ പാട്ടത്തിന് നൽകിയതിന് എതിരെ പ്രതിഷേധം ശക്തമാണ്.
2015 ലാണ് ഇതുസംബന്ധിച്ച് സർക്കാർ നടപടി തുടങ്ങിയത്. ജനവാസ കേന്ദ്രത്തിന് സമീപത്താണ് പല ഗോഡൗണുകളും. പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചാണ് പല സ്ഥലങ്ങളിലും നിർമ്മാണങ്ങൾ നടക്കുന്നത്.