ബാലുശ്ശേരി: കടുങ്ങോൻ കണ്ടി രാജേഷ് (37) ന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ക്രൈം ബാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും രാജേഷിന്റെ മാതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജേഷ് ആത്മഹത്യ ചെയ്യില്ലെന്നും അവന്റെ അത്രയേറെ പരിക്കുകൾ ഉണ്ടെന്നും നടക്കാൻ കഴിയാത്ത അവസ്ഥയിലുള്ള രാജേഷ് ഇത്രയും ദൂരം നടന്ന് മരത്തിന് മുകളിൽ കയറി എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തി ഏഴാം തിയ്യതി രാവിലെയാണ് രാജേഷ് വീട്ടിൽ നിന്നും ഏറെ ദൂരമുള്ള മലയിൽ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷ് മരിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നിട്ടില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.