കോഴിക്കോട്: തിരുവനന്തപുരം നെയ്യാറ്റിൻകര കാനറ ബാങ്ക് അധികൃതരുടെ അതി നിഷ്ഠൂരമായ നടപടിയിൽ രണ്ട് ജീവനുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് വെള്ളിപറമ്പിൽ ചേർന്ന ബി.ഡി.ജെ.എസ് പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.സി അശോകൻ ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികളായ ബാങ്ക് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. ബാങ്ക് ഉദ്യോഗസ്ഥരുടെ ക്രൂരത കാരണം ഇനി ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാകരുത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.