calicut-uni
calicut uni

ബാഡ്മിന്റൺ അക്കാഡമി പ്രവേശനം

കായിക പഠനവിഭാഗത്തിന് കീഴിൽ ആരംഭിക്കുന്ന ബാഡ്മിന്റൺ അക്കാഡമിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സർവകലാശാലാ വെബ്‌സൈറ്റിലും കായിക പഠനവിഭാഗത്തിലും ലഭ്യമാണ്. ഫോൺ: 0494 2407501.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.ലിബ്.ഐ.എസ്.സി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പത്താം സെമസ്റ്റർ ബി.ആർക് (2012 സ്‌കീം) സപ്ലിമെന്ററി ഡിസംബർ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബി.എസ് സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
സർവകലാശാലാ എൻജിനിയറിംഗ് കോളേജിലെ (കോഹിനൂർ ഐ.ഇ.ടി) സപ്ലിമെന്ററി വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം.
എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ് എ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത എല്ലാ സപ്ലിമെന്ററി വിദ്യാർത്ഥികളും (2009, 2014 സ്‌കീം) മെയ് 17ന് ചേലേമ്പ്ര ഡി.ജി കോളേജ് ഒഫ് ആർകിടെക്ചറിൽ പരീക്ഷ എഴുതണം.


എൻജിനിയറിംഗ് ഗ്രാഫിക്‌സ് ബി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മെക്കാനിക്കൽ (2009, 2014 സ്‌കീം), ഐ.ടി (2009 സ്‌കീം), ഐ.ടി (2015 വരെ പ്രവേശനം2014 സ്‌കീം) സപ്ലിമെന്ററി വിദ്യാർത്ഥികൾ 20ന് ഡി.ജി കോളേജ് ഒഫ് ആർകിടെക്ചറിൽ പരീക്ഷയെഴുതണം.


എൻജിനിയറിംഗ് ഗ്രാഫിക്‌സ് ബി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത (2016, 2017 പ്രവേശനം2014 സ്‌കീം) ഐ.ടി സപ്ലിമെന്ററി വിദ്യാർത്ഥികൾ 20ന് കാരാടുപറമ്പ വേദവ്യാസ ആർകിടെക്ചറിൽ പരീക്ഷ എഴുതണം. റഗുലർ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല.